എ. അയ്യപ്പൻ കവിത പഠന കേന്ദ്രം പുരസ്കാരം ഡോ: ആർ. ശ്രീലത വർമക്ക്
കൊടുങ്ങല്ലൂർ: എ. അയ്യപ്പൻ കവിതാപഠന കേന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ നെരളക്കാട്ട് രുഗ്മിണിയമ്മ കവിത പുരസ്ക്കാരത്തിന് കവിയും നിരൂപകയുമായ ഡോ ആർ. ശ്രീലത വർമ അർഹയായി. 15,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ. ജയകുമാർ ഐ.എ.എസ്,
ആലങ്കോട് ലീല കൃഷ്ണൻ, ഡോ: അഗസ്റ്റീൻ ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്,പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ ആദ്യം കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന എ. അയ്യപ്പൻ അനുസ്മരണ ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. ജയകുമാർ ഐ.എ.എസ്, സെക്രട്ടറി കവി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
Tags:
KODUNGALLUR