തൃപ്രയാർ ഏകാദശി: നിറമാല വിളക്ക് തെളിഞ്ഞു

 തൃപ്രയാർ ഏകാദശി: നിറമാല വിളക്ക് തെളിഞ്ഞു

തൃപ്രയാർ: ഏകാദശിക്ക്​ തുടക്കം കുറിച്ച് നിറമാല വിളക്ക് തെളിഞ്ഞു. ക്ഷേത്രാചാര്യൻ തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്‌ ആദ്യ തിരി തെളിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ പിന്നീട് ക്ഷേത്രനടപ്പന്തലിലും നടപ്പുരയിലുമായി നിരത്തിവെച്ച നിലവിളക്കിലേക്കും ചുറ്റുമുള്ള അഞ്ഞൂറിൽപരം ചിരാതുകളിലേക്കും ദീപപ്രഭ പകർത്തി.

നാട്ടിക പഞ്ചായത്ത് പ്രസിഡൻറ്​ എം.ആർ. ദിനേശൻ, ദേവസ്വം അസി. കമീഷണർ വി.എൻ. സ്വപ്ന, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ടി.ജെ. സുമന, ടെമ്പിൾ ഡെവലപ്പ്മൻെറ് കമ്മിറ്റി പ്രസിഡൻറ്​ പി.ജി. നായർ, സനാധന ധർമപാഠശാല പ്രസിഡൻറ് സുലോചന, ദേവസ്വം മാനേജർ എന്നിവർ നേതൃത്വം നൽകി.



ദേവസ്വം ജീവനക്കാരുടേതാണ് ആദ്യ നിറമാല. തൃപ്രയാർ രമേശൻ മാരാരുടെ പഞ്ചവാദ്യവും നടന്നു. ഇനി തുടർച്ചയായി 39 ദിവസം നിറമാല വിളക്ക് തെളിയും. നവംമ്പർ 30നാണ് ഏകാദശി. photo TKTPR 1. ഏകാദശിയോടനുബന്ധിച്ച്​ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിറമാല വിളക്ക് തെളിഞ്ഞപ്പോൾ

Post a Comment

Previous Post Next Post