ആശാവർക്കർമാരെ മാള ഗുരുധർമം മിഷൻ ആശുപത്രി ആദരിച്ചു

ആശാവർക്കർമാരെ മാള ഗുരുധർമം മിഷൻ ആശുപത്രി ആദരിച്ചു.

 മാള: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിച്ച രോഗികൾക്ക്​ ആശ്വാസം പകർന്ന ആശാവർക്കർമാരെ മാള ഗുരുധർമം മിഷൻ ആശുപത്രി ആദരിച്ചു. മാള, കുഴൂർ, പൊയ്യ, അന്നമനട, പുത്തൻചിറ, ആളൂർ, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ 170 ആശാവർക്കർമാരെയാണ് ആദരിച്ചത്. മികച്ച പ്രവർത്തനം നടത്തിയവർക്ക് ക്യാഷ് അവാർഡും നൽകി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യനൈസൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ. സാബു അധ്യക്ഷത വഹിച്ചു.



പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.ആർ. ജോജോ, സാജൻ കൊടിയൻ, പി.വി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. അഷ്റഫ്, വാർഡ് അംഗം യദുകൃഷ്ണൻ, ആശുപത്രി സി.ഇ.ഒ ഡോ. ആദർശ് കൃഷ്ണൻ, മാനേജർ കെ.ആർ. രാജീവ്, ഡയറക്ടർ വി.എസ്. കർണൽ സിങ്​, പ്രോഗ്രാം കൺവീനർ ടി.പി. സജീവ് എന്നിവർ സംസാരിച്ചു. TM - MLA-Hospital - Program: ആശാവർക്കർമാരെ ആദരിക്കൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സന്ധ്യനൈസൻ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post