മലയോര മേഖലയില്‍ വഴിവിളക്ക് കത്തുന്നില്ലെന്ന് പരാതി

 മലയോര മേഖലയില്‍ വഴിവിളക്ക് കത്തുന്നില്ലെന്ന് പരാതി


ആമ്പല്ലൂര്‍: കാട്ടാനയും പുലിയുമടക്കമുള്ള വന്യമൃഗ ശല്യം നിലനില്‍ക്കുന്ന വരന്തരപ്പിള്ളി പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വഴി വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. മിക്ക വൈദ്യുതി കാലുകളിലും ബള്‍ബുകള്‍ പ്രകാശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്ന് മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.

വന്യമൃഗ ശല്യമേറെയുള്ള കാരിക്കുളംക്കടവ്, പുലിക്കണ്ണി, വേലൂപ്പാടം തുടങ്ങിയ മേഖലകളിലാണ് തെരുവ് വിളക്കുകള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപമുള്ളത്. പുലിയുടെയും കാട്ടാനകളുടെയും ആക്രമണ ഭീതിയില്‍ കഴിയുന്ന പ്രദേശത്ത് വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് രാത്രിയിലുണ്ടാകുന്നത്. റോഡില്‍ വന്യമൃഗങ്ങളുണ്ടെങ്കില്‍ പോലും കാണാനാകാത്ത സ്ഥിതിയാണ്.



പ്രദേശത്തെ വൈദ്യുതി കാലുകളില്‍ ബള്‍ബുകള്‍ പ്രകാശിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഹസന്‍ പൊന്‍തലവളപ്പില്‍, സുരേഷ് ചെമ്മനാടന്‍, സജിത് തൃക്കുമാരന്‍, റെയ്സണ്‍ വരന്തരപ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post