പണി തീരാതെ വാടാനപ്പള്ളി സീ വാൾ റോഡ്
വാടാനപ്പള്ളി ∙ സീവാൾ റോഡ് നിർമാണം വൈകുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. ബീച്ചിൽ നിന്ന് പൊക്കാഞ്ചേരി വരെയുള്ള നാല് കിലോമീറ്റർ വരുന്ന റോഡ് കടൽക്ഷോഭത്തിൽ തകർന്നു വർഷങ്ങൾ കഴിഞ്ഞിട്ടും പുനിർനിർമിച്ചിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ സീ വാൾ റോഡ് പുനർനിർമിക്കാനുള്ള പദ്ധതിയുണ്ടായി.
ഭരണസമിതിയുടെ നിർദേശത്തിൽ ഹാർബർ എൻജിനിയറിങ് വകുപ്പ് 1.95 കോടി ചെലവ് വരുന്ന റോഡ് നിർമാണത്തിന് തയാറെടുടുക്കുകയും ചെയ്തു. എന്നാൽ, പലയിടങ്ങളിലും കടലേറ്റത്തിൽ റോഡ് തകർന്ന സ്ഥിതിയിലാണ്. നിലവിലുള്ള റോഡ് ഭാഗങ്ങൾ നിലനിർത്തി നിർമിച്ചാൽ തന്നെയും മറ്റു ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കടലേറ്റം കണക്കാക്കി കടലോരത്ത് നിന്ന് ദൂരെയാണ് നിർമിക്കേണ്ടത്.
ഇതിന് ആവശ്യമായ സ്ഥലം സ്വകാര്യ ഭൂവുടമകൾ നൽകണം .സ്ഥലം വിട്ടുനൽകുന്നതിൽ ചിലർ വിമുഖത കാട്ടിയതോടെ സീ വാൾ റോഡ് നിർമാണം അനിശ്ചിതത്വത്തിലായി. ബീച്ചിലെ താമസക്കാർക്കും വിദ്യാർഥികൾക്കും റോഡ് ഇല്ലാത്തത് മൂലം ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. ഇതുവഴി വാഹനങ്ങളുടെ വരവും നിലച്ചു