അപൂർവ ഇനം തൊഴുകൈയ്യൻ ഇനം വലച്ചിറകനെ കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എൻറമോളജി റിസർച് ലാബ് ഗവേഷണ സംഘം കേരളത്തിൽ നിന്ന് അപൂർവ ഇനം തൊഴുകൈയ്യൻ ഇനം വലച്ചിറകനെ കണ്ടെത്തി . മാൻഡിസ്പില്ല ഇൻഡിക്ക എന്ന ഇനത്തെയാണ് ഗവേഷക സംഘം കണ്ടെത്തിയത്. തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, ഇരി ങ്ങാലക്കുട പ്രദേശങ്ങളിൽ നിന്നാണ് ഇവറിപ്പോർട്ട് ചെയ്യപ്പെട്ടത്. ദേശീയ ശാസ്ത്ര മാസികയായ 'ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സ ' ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജന്തു ശാസ്ത്ര വിഭാഗം ഗവേഷകനായ ടി .ബി . സൂര്യനാരായണൻ, ഗവേഷണ മേധാവി ഡോ . സി . ബി ജോയ് എന്നിവരാണ്ഈ കണ്ടെത്തലിന് പി ന്നി ൽ. തൊ ഴുകൈയ്യൻ പ്രാണിയുമായി ഈജീവിയെ പൊതുവെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വലപോലുള്ള ചിറകുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇവയെ വേർതിരിച്ചറിയുന്നത്. പെൺതൊഴു കൈയ്യൻ വലച്ചിറകൻ ചിലന്തി വലയിൽ മുട്ടയിട്ട് ഇവയിൽ നിന്ന് ഉണ്ടാകുന്ന ലാർവ ചിലന്തി ക്കുഞ്ഞുങ്ങളെ ഭക്ഷിച്ചാണ് ജീവിതചക്രം പൂ ർത്തിയാക്കുന്നത്. കേരളത്തിൽ ഈ വിഭാഗത്തിലെ മൂന്നാമത്തെ സ്പീഷീ സാണ് ഇത്. കൗൺസിൽ ഓഫ് സയൻറിഫിക്ക് & ഇൻഡസ്ട്രിയൽ റിസർച്ചി ൻ്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്.