മകനെ തനിച്ചാക്കി ഒടുവിൽ പിതാവും അന്ത്യയാത്രയായി

മകനെ തനിച്ചാക്കി ഒടുവിൽ പിതാവും അന്ത്യയാത്രയായി


 കൊടുങ്ങല്ലൂർ:  മകനെ തനിച്ചാക്കി ഒടുവിൽ പിതാവും അന്ത്യയാത്രയായി . മതിലകം വെസ്റ്റിലെ തൊട്ടുപുറത്ത് വീട്ടിൽ   നിന്നാണ് മൂന്നരമാസത്തിനുള്ളി ൽ മൂന്നാമതൊരാളെകൂടി മരണം കൂട്ടിക്കൊണ്ടുപോയത്. ഗൃഹനാഥൻ തോട്ടു പുറത്ത്   ഉണ്ണി  കൃഷ്ണൻ  (61) ആണ് ശനിയാഴ്ച മരിച്ചത്. റിട്ട. കെ.എസ്.ഇ.ബി  ജീവനക്കാരനായ ഉണ്ണികൃഷ്ണൻറെ   ഭാര്യയുടെയും മകളുടെയും വേർപാടിന്റെ  വേ ദന വിട്ടകലും മു മ്പാണ് അദ്ദേഹത്തെയും വിധി തട്ടിയെടുത്തത്.  കഴിഞ്ഞ മെയ്  14ന് രാത്രി നടന്ന ഭാര്യ പ്രീതിയുടെയും മകൾ ഉണ്ണിമായയുടെയും മരണം നാടിനെ സങ്കടപ്പെടുത്തിയ ദാരുണസംഭവമായിരുന്നു . ശ്വസനസംബന്ധമായ രോഗാവസ്ഥയിലായിരുന്ന ഉണ്ണിമായ പ്രയാസം അനുഭവപ്പെടുമ്പോൾ ഓക്സിജൻ കോൺസൻട്രേറ്റർ വെച്ചാണ് ശ്വസിച്ചിരുന്നത്.  കാറ്റിലും മഴയിലും വൈദ്യുതി നിലച്ചതോടെ കോൺസൻട്രേറ്റർ പ്രവർത്തനം നിലച്ചു . ഇതോടെ അവശനിലയിലായ ഉണ്ണി മായ മരണത്തിന് കീഴടങ്ങുകയായിരുന്നു 



മകളുടെ മരണ വിവരം അറിഞ്ഞയുടനെയാണ് അമ്മയുടെ   വിയോ ഗം . ഇരു വരുടെയും മരണത്തോടെ പലവിധ രോഗങ്ങളാൽ ശാരീരിക അവശതയിൽ കഴിഞ്ഞ  ഉണ്ണി കൃഷ്ണനും, കൂടെ മകൻ അരുണും പെ രിഞ്ഞനം കൊ റ്റംകുളത്തെ  സഹോദരന്റെ  വീട്ടിലായിരുന്നു താമസം . രോഗാവസ്ഥ  മൂർച്ഛി ച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ച  ഉണ്ണി കൃഷ്ണെഷ്ണെൻറ മരണം ശനിയാഴ്ച വൈകീട്ടായിരുന്നു . ദുഃഖസാന്ദ്ര മായ അന്തരീക്ഷത്തിൽ രാത്രി യോടെ സംസ്കരിസ്കരിച്ചു . ഭാര്യയുടെയും മകളുടെയും ചിതയൊരുക്കിയ സ്വന്തം വീട്ടുവളപ്പിൽ തന്നെയായിരുന്നു ചിതയൊരുക്കിയത്.മകൻ അരുൺ ചിതക് തീ കൊളുത്തി 

Post a Comment

Previous Post Next Post